ടോക്യോ: ബോക്‌സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അമിത് പംഗല്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്ത്. 

പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ അമിത്തിനെ കൊളംബിയയുടെ യുബെര്‍ജെന്‍ ഹേണി റിയാസ് മാര്‍ട്ടീനെസാണ് പരാജയപ്പെടുത്തിയത്. 4-1 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ തോല്‍വി. 

റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ യുബെര്‍ജെന്‍ ഹേണി റിയാസ് മാര്‍ട്ടീനെസിനെതിരേ ആദ്യ റൗണ്ടില്‍ മികച്ചുനിന്ന ശേഷമായിരുന്നു ഛോട്ടാ ടൈസണ്‍ എന്ന വിളിപ്പേരുള്ള അമിത്തിന്റെ വീഴ്ച.

2021 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും 2020 ബോക്സിങ് ലോകകപ്പില്‍ സ്വര്‍ണവും നേടിയാണ് അമിത് ഒളിമ്പിക്സിനെത്തിയത്.

Content Highlights: Tokyo 2020 Amit Panghal suffers early exit