ടോക്യോ: പോള്‍വോള്‍ട്ട് മുന്‍ ലോക ചാമ്പ്യനും അമേരിക്കയുടെ ഒളിമ്പിക് സംഘാംഗവുമായ സാം കെന്‍ഡ്രിക്‌സിന് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ താരത്തിന് ഒളിമ്പിക് മത്സരങ്ങള്‍ നഷ്ടമാകും. താരത്തിന്റെ അച്ഛനാണ് ഇക്കാര്യം അറിയിച്ചത്. 

28-കാരനായ കെന്‍ഡ്രിക്‌സ് 2016 റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ്. 

കോവിഡ് ചട്ടമനുസരിച്ച് താരം ഇപ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണ്.

Content Highlights: Tokyo 2020 American Pole vaulter Kendricks hit by COVID out of Games