ടോക്യോ: ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം സുതിര്‍ഥ മുഖര്‍ജിക്ക് വിജയം. കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വീഡിഷ് താരം ലിന്റ ബെര്‍സ്‌റ്റോമറിനെ 4-3ന് സുതിര്‍ഥ പരാജയപ്പെടുത്തി. 
 
മത്സരത്തിന്റെ തുടക്കത്തില്‍ സ്വീഡിഷ് താരമാണ് ആധിപത്യം കാണിച്ചത്. ആദ്യ ഗെയിം 11-5ന് ലിന്റ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഗെയിമില്‍ സുതിര്‍ഥ തിരിച്ചടിച്ചു. 11-9 ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടം കണ്ടു. ഒടുവില്‍ 13-11ന് ലിന്റയ്ക്ക് വിജയം. നാലാം ഗെയിമും 11-9ന് ലിന്റ് സ്വന്തമാക്കി. ഇതോടെ പരാജയം മണത്ത സുതിര്‍ഥ തിരിച്ചടിച്ചു. അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും ഇന്ത്യന്‍ താരം സ്വന്തമാക്കി. 
 
നേരത്തെ വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം മണിക ബത്രയും വിജയിച്ചിരുന്നു. അതേസമയം മിക്‌സഡ് ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ മണിക ബത്ര-ശരത് കമല്‍ സഖ്യം പരാജയപ്പെട്ടു.
 
Content Highlights: Table Tennis First Round Sutirtha Mukherjee Wins