ടോക്യോ: ഒളിമ്പിക്‌സ് ടേബിള്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ നിന്നും ഇന്ത്യന്‍ താരം സുതീര്‍ഥ മുഖര്‍ജി പുറത്ത്. രണ്ടാം റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ ഫു യുവാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.

ഒന്നു പൊരുതുക പോലും ചെയ്യാതെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സുതീര്‍ഥ തോല്‍വി വഴങ്ങി. സ്‌കോര്‍: 11-3, 11-3, 11-5, 11-5. മത്സരം ആകെ 23 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. 

ഇതോടെ വനിതാ ടേബിള്‍ ടെന്നീസില്‍ മണിക ബത്ര മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്നാം റൗണ്ടില്‍ പ്രവേശിച്ച മണിക ബത്ര ഇന്ന് ഓസ്ട്രിയയുടെ സോഫിയ പോള്‍കാനോവയെ നേരിടും.

Content Highlights: Sutirtha Mukherjee lost to Fu Yu of Portugal, tokyo 2020