ടോക്യോ:  ടോക്യോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം എത്യോപ്യയ്ക്ക്. 10,000 മീറ്റര്‍ ഓട്ടത്തില്‍ സെലമണ്‍ ബരേഗ ഒന്നാമതെത്തി. 

ലോക റെക്കോഡുകാരനായ ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റ്റേഗിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെലമണിന്റെ സ്വര്‍ണ നേട്ടം. 27 മിനിറ്റും 43.22 സെക്കന്റും സമയമെടുത്താണ് എത്യോപ്യന്‍ താരം ഫിനിഷിങ് ലൈന്‍ തൊട്ടത്.

സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജോഷ്വയ്ക്ക് ലോക റെക്കോഡ് പ്രകടനം ആവര്‍ത്തിക്കാനായില്ല. 27 മിനിറ്റും 43.63 സെക്കന്റും സമയമെടുത്ത് ഉഗാണ്ടന്‍ താരം വെള്ളിയിലൊതുങ്ങി. 

വെങ്കലം സ്വന്തമാക്കിയത് ഉഗാണ്ടയില്‍ നിന്നുള്ള ജേക്കബ് കിപ്ലിമോയാണ്. സമയം: 27:43.88. ഈ ഇനത്തില്‍ എത്യോപ്യയുടെ കെനീസ ബെക്കെലയുടെ പേരിലാണ് ഒളിമ്പിക് റെക്കോഡ്് (27:01.17). 

Content Highlights: Selemon Barega of Ethiopia 10,000m Gold Tokyo Olympics Athletics