ടോക്യോ: നീന്തല്‍ കുളത്തിലും ഇന്ത്യക്ക് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനല്‍ കാണാതെ പുറത്ത്. ഒരു മിനിറ്റ് 57.22 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. 

സജന്റെ മികച്ച സമയം ഒരു മിനിറ്റ് 56.38 സെക്കന്റാണ്. ആകെ 38 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 24-ാം സ്ഥാനമാണ് മലയാളി താരത്തിന് ലഭിച്ചത്. ഹീറ്റ്‌സില്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 

നേരത്തെ ഇന്ത്യന്‍ താരങ്ങളായ മാനാ പട്ടേലും ശ്രീഹരി നടരാജും ഹീറ്റ്‌സില്‍ പുറത്തായിരുന്നു. ഇരുവര്‍ക്കും വ്യക്തിഗത മികവ് പുറത്തെടുക്കാനായില്ല. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാണ് മാനായും ശ്രീഹരിയും മത്സരിച്ചത്. 

ബോക്‌സിങ്ങ് റിങ്ങിലും ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കാനായില്ല. 75 കിലോഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം ആശിഷ് കുമാര്‍ ആദ്യ റൗണ്ടില്‍ ചൈനയുടെ എര്‍ബെയ്കെ ടൗറ്റയോട് തോറ്റു (5-0). 

Content Highlights: Sajan Prakash Swimming Tokyo Olympics 2020