ടോക്യോ: ബാഡ്മിന്റണ്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യന്‍ താരം സായ് പ്രണീത് പുറത്ത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലന്റ്‌സ് താരം മാര്‍ക് കാല്‍ജോവിനോട് സായ്പ്രണീത് പരാജയപ്പെട്ടു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 21-14, 21-14. 

നേരത്തെ ആദ്യ സിംഗിള്‍സ് മത്സരത്തിലും സായ് പ്രണീത് തോറ്റിരുന്നു. ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മാനോടാണ് ഇന്ത്യന്‍ താരം തോറ്റത്. അതും നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു.

ലോക റാങ്കിങ്ങില്‍ സായ് പ്രണീതിനേക്കാള്‍ താഴ്ന്ന റാങ്കിലുള്ളവരണ് രണ്ട് എതിരാളികളും. എന്നിട്ടും ഇന്ത്യന്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഗ്രൂപ്പ് ഡിയില്‍ അവസാന സ്ഥാനക്കാരനായാണ് സായ് പ്രണീത് മത്സരം പൂര്‍ത്തിയാക്കിയത്.

Content Highlights:  Sai Praneeth Suffers Shock Exit From Tokyo Olympics 2020 Group Stages