ടോക്യോ: ഇടിക്കൂട്ടില്‍ നിന്ന് രണ്ടാം മെഡലുറപ്പിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ പൂജാ റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റുപുറത്തായി. സ്‌കോര്‍: 5-0.

ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ക്യൂന്‍ ലീയോട് ഒന്നു പൊരുതാന്‍ പോലും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ചൈനീസ് താരം മൂന്നു റൗണ്ടിലും വ്യക്തമായ മുന്‍തൂക്കം നേടി. അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ തോല്‍പ്പിച്ചാണ് പൂജ ക്വാര്‍്ട്ടറിലെത്തിയത്. 

നേരത്തെ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയിലെത്തിയിരുന്നു. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്തായിരുന്നു (4-1) ലവ്ലിനയുടെ മുന്നേറ്റം. നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത്. ഇതോടെ മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു. 

Content Highlights: Pooja Rani Boxing Tokyo Olympics 2020