ടോക്യോ: ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും വിജയം. ബ്രസീലിനെ ഐവറി കോസ്റ്റ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി. 

അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 4-3നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. 52-ാം മിനിറ്റില്‍ പ്രതിരോധ താരം ഫെകുണ്ടോ മെദീനയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

ഹാട്രിക് ഗോളടിച്ച ആന്ദ്രെ പിയറെ ഗിഗ്നാക് ആണ് ഫ്രാന്‍സിന്റെ വിജയശില്‍പി. തെജി സവനിയറുടെ വകയായിരുന്നു ഒരു ഗോള്‍. ടെബൊഹൊ മൊകെയ്‌ന, എവിഡന്‍സ് മക്‌ഗോപ, കൊബമെലൊ കൊടിസാങ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്യം കണ്ടത്.

Content Highlights: Olympic Football Argentina France Brazil