ടോക്യോ: ഒളിമ്പിക്‌സ് ടെന്നീസില്‍ വന്‍ അട്ടിമറി. ഗോള്‍ഡന്‍ സ്ലാം മോഹവുമായി ടോക്യോയിലെത്തിയ ലോക ഒന്നാം റാങ്കുകാരന്‍ നൊവാക് ദ്യോകോവിച്ച് സെമി ഫൈനലില്‍ പുറത്ത്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചു.

മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങില്‍ അഞ്ചാമതുള്ള സ്വരേവിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ ദ്യോക്കോയ്ക്ക് രണ്ടും മൂന്നും സെറ്റില്‍ അടിതെറ്റി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നും ജര്‍മന്‍ താരം സ്വന്തമാക്കി. മത്സരം രണ്ടു മണിക്കൂറും മൂന്നു മിനിറ്റും നീണ്ടുനിന്നു. 

സ്പാനിഷ് താരം പാബ്ലോ ബുസ്റ്റ കരീനോയെ തോല്‍പ്പിച്ച റഷ്യയുടെ കറെന്‍ കചനോവ് ആണ് ഫൈനലില്‍ സ്വരേവിന്റെ എതിരാളി.

Content Highlights: Novak Djokovic out of Tokyo Olympics 2020