ടോക്യോ: ഒളിമ്പിക്‌സില്‍ ഒരു ലോക റെക്കോഡ് കൂടി പിറന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാര്‍സ്‌റ്റെണ്‍ വാര്‍ഹോം ലോക റെക്കോഡോടെ സ്വര്‍ണം നേടി. 

45.94 സെക്കന്‍ഡുകൊണ്ടാണ് താരം 400 മീറ്റര്‍ പിന്നിട്ടത്. നിലവിലെ ലോകറെക്കോഡ് 46.70 ആയിരുന്നു. ഇതാദ്യമായാണ് ഒരു കായികതാരം 45 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം പൂര്‍ത്തീകരിക്കുന്നത്. 

ഈ ഇനത്തില്‍ അമേരിക്കയുടെ റായ് ബെഞ്ചമിന്‍ വെള്ളിയും ബ്രസീലിന്റെ അലിസണ്‍ ഡോസ് സാന്റോസ് വെങ്കലവും സ്വന്തമാക്കി. 

രണ്ടു തവണ ലോകചാമ്പ്യനായ വാര്‍ഹോം ഇതാദ്യമായാണ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്. ഈ ഇനത്തില്‍ നോര്‍വേയുടെ ആദ്യ സ്വര്‍ണവുമാണിത്. 

Content Highlights: Norway's Karsten Warholm wins men's Olympic 400m hurdles gold in new world record