ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി. ദക്ഷിണാഫ്രിക്കയില്‍ നടന്ന സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റില്‍ 87.86 മീറ്റര്‍ എറിഞ്ഞാണ് ഈവര്‍ഷത്തെ ഒളിമ്പിക്‌സിന് ടിക്കറ്റ് ഉറപ്പിച്ചത്. 

2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ശേഷം നീരജ് പരിക്കിന്റെ പിടിയിലായിരുന്നു. ജക്കാര്‍ത്തയില്‍ 88.06 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡോടെയാണ് നീരജ് സ്വര്‍ണം നേടിയത്.

Read More:കുരങ്ങ് മുഖത്ത് മാന്തി; ലോകകപ്പ് പൂര്‍ത്തിയാക്കാതെ ഓസീസ് യുവതാരം നാട്ടിലേക്ക് മടങ്ങി

ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ആദ്യ മീറ്റില്‍ ഒളിമ്പിക്‌സ് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്ന് നീരജ് പറഞ്ഞു. ഫെഡറേഷന്‍ കപ്പും ഡയമണ്ട് ലീഗും അടക്കമുള്ള മീറ്റുകളിലും മികച്ച പ്രകടനം തുടര്‍ന്ന് ആത്മവിശ്വാസത്തോടെ ടോക്യോയിലേക്ക് തിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നീരജ് പറഞ്ഞു.

Content Highlights: Neeraj Chopra qualifies for Tokyo Olympics