ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അയര്‍ലന്‍ഡ് ബ്രിട്ടനോട് തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ പരാജയപ്പെടുത്തിയത്. ഇതോടെ ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. പൂള്‍ എ യില്‍ നിന്നും നാലാം സ്ഥാനക്കാരായി ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

ഇന്ന് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. അയര്‍ലന്‍ഡ് തോറ്റാല്‍ മാത്രം ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറുമെന്ന നിലയില്‍ ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. പൂള്‍ എ യില്‍ നിന്നും നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. അഞ്ചു മത്സരങ്ങളില്‍ നിന്നും രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്. 

നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയോ സ്‌പെയിനോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. 

Content Highlights: Indian women's hockey team enters into the quarter finals of olympics