ടോക്യോ: ഒളിമ്പിക്‌സില്‍ വില്ലനായി വീണ്ടും കോവിഡ്. ജര്‍മനിയുടെ സൈക്ലിസ്റ്റ് സൈമണ്‍ ഗെഷെക്കിന് കോവിഡ് സ്ഥിരീകരിച്ചു. താരം ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി. 

സൈമണ്‍ ഗെയിംസ് വില്ലേജിലല്ല താമസിച്ചത് എന്നത് മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്നു. റോഡ് മത്സരമായതിനാല്‍ താരം ഒളിമ്പിക് വില്ലേജിന് പുറത്തുള്ള ഹോട്ടലിലാണ് താമസിച്ചത്. 

താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജര്‍മനിയുടെ സൈക്ലിങ് ടീമംഗങ്ങള്‍ മുഴുവന്‍ കോവിഡ് ടെസ്റ്റ് നടത്തും. നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. 

ബ്രസീല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള സൈമണിന്റെ ആദ്യ ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്നത്തിന് മങ്ങലേറ്റു. നേരത്തേ സ്‌പെയിന്‍ സൈക്ലിങ് ടീമിനെയും കോവിഡ് രോഗം വലച്ചിരുന്നു.

Content Highlights: German cyclist Simon Geschke tests Covid positive, withdraws from Olympic road race