'ചില കായിക ഇനങ്ങളില്‍ ഇതിഹാസ താരങ്ങളുണ്ട്, ചിലതില്‍ മേരി കോമും..,' ടോക്യോ ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ താരം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായപ്പോള്‍ കമന്റേറ്ററില്‍ ഒരാള്‍ പറഞ്ഞ വാക്കുകളാണിത്. ഒരുപക്ഷേ 38-കാരിയായ മേരി കോമിന്റെ അവസാനത്തെ ഒളിമ്പിക്‌സാകും ഇത്. കൊളംബിയന്‍ താരത്തോട് തോറ്റശേഷം എല്ലാവരോടും നിറഞ്ഞ ചിരിയോടെ നന്ദി പറയുമ്പോള്‍ മേരിയുടെ മനസ്സിലും ഇതു തന്നെയാകും ഉണ്ടാകുക. ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം എന്ന സ്വപ്‌നം അവശേഷിച്ചുള്ള മടക്കം. 

തോല്‍വിക്ക് പിന്നാലെ മേരി കോമിനെ പിന്തുണച്ച് ആരാധകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തോല്‍വിയിലും മേരിയെ താരമാക്കുന്നതാണ് ഈ പോസ്റ്റുകള്‍. മേരി കോം സമ്മാനിച്ച ഓര്‍മകള്‍ക്ക് ചിലര്‍ നന്ദി പറയുമ്പോള്‍ ഇനിയെന്നും റിങ്ങില്‍ ജീവിക്കും എന്നാണ് മറ്റു ചിലര്‍ പറയുന്നത്. 

Content Highlights: Fans hail India's Boxing legend Mary Kom after her loss

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണമാണ് കഴുത്തിലണിഞ്ഞത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും അക്കൗണ്ടിലുണ്ട്. ഒപ്പം ഏഷ്യന്‍ ഗെയിംസിലെ ഒരു സ്വര്‍ണവും.