ടോക്യോ: ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യന്‍ താരം ദീപക് പുനിയക്ക് സെമി ഫൈനലില്‍ തോല്‍വി. 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് ദീപകിനെ തോല്‍പ്പിച്ചത്. റെപ്പാഷെ റൗണ്ട് വിജയിച്ച് എത്തുന്ന താരവുമായാകും ദീപക് പുനിയയുടെ വെങ്കല പോരാട്ടം.

ലോക റാങ്കിങ്ങില്‍ രണ്ടാമതുള്ള ദീപകിനെതിരേ ഡേവിഡ് മോറിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോക ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലും സ്വര്‍ണം നേടിയ അമേരിക്കന്‍ താരത്തെ ഒന്നു കീഴടക്കാന്‍ പോലും ദീപകിന് കഴിഞ്ഞില്ല. 10-0ത്തിനായിരുന്നു ഡേവിഡിന്റെ വിജയം.

നേരത്തെ നൈജീരിയയുടെ അഗിയാവോമോര്‍ എക്കെരെകെമെയെ 12-1 എന്ന സ്‌കോറിന് മറികടന്നാണ് ദീപക് ക്വാര്‍ട്ടറിലെത്തിയത്. പിന്നാലെ നടന്ന മത്സരത്തില്‍ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് തോല്‍പ്പിച്ച് ദീപക് സെമിയിലേക്ക് മുന്നേറി.

Content Highlights: Deepak Punia Tokyo Olympics 2020 Wrestling