ടോക്യോ: പുരുഷ ഹോക്കിയുടെ ആദ്യ സെമി ഫൈനല്‍ ലൈനപ്പായി. നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ജര്‍മനിയെ നേരിടും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി സെമി ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. ലൂക്കാസ് വിന്‍ഡ്‌ഫെഡെര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ടിം അലക്‌സാണ്ടറും ടീമിനായി സ്‌കോര്‍ ചെയ്തു. അര്‍ജന്റീനയ്ക്കായി കാസെല്ല ഷൂത്ത് മൈക്കോ ആശ്വാസ ഗോള്‍ നേടി. 

മറുവശത്ത് പൂള്‍ എ യിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കരുത്തരായ നെതെര്‍ലന്‍ഡിനെ ഷൂട്ടൗട്ടിലാണ് കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 3-0 എന്ന സ്‌കോറിനാണ് ഓസ്‌ട്രേലിയയുടെ വിജയം.

സെമി ഫൈനല്‍ മത്സരം ഓഗസ്റ്റ് മൂന്നിന് നടക്കും. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യ വിജയിച്ചാല്‍ ബെല്‍ജിയമോ സ്‌പെയിനോ ആയിരിക്കും സെമിയിലെ എതിരാളികള്‍. 

Content Highlights: Australia to face Germany in men's hockey semifinals of Tokyo Olympics 2020