ടോക്യോ: ഒളിമ്പിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ടെന്നീസ് താരങ്ങളുടെ പിന്മാറ്റം തുടരുന്നു. 

മുന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറാണ് പുതുതായി ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. 

ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് താന്‍ ടോക്യോയിലേക്കില്ലെന്ന് താരം അറിയിച്ചത്. ശരീരത്തിന് വിശ്രമം വേണ്ട സമയമാണിതെന്ന് പറഞ്ഞാണ് താരത്തിന്റെ പിന്മാറ്റം. 

2016 റിയോ ഒളിമ്പിക്‌സില്‍ താരം വെളളി മെഡല്‍ നേടിയിരുന്നു.

റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ഡൊമിനിക് തീം, സെറീന വില്യംസ്, സിമോണ ഹാലെപ് തുടങ്ങിയ പ്രധാന താരങ്ങളും ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു.

Content Highlights: Angelique Kerber withdraws from Tokyo 2020