ടോക്യോ: ഒളിമ്പിക് വില്ലേജില്‍ വില്ലനായി വീണ്ടും കോവിഡ് പിടിമുറുക്കുന്നു. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 21 പേര്‍ക്കാണ് ഒളിമ്പിക് വില്ലേജില്‍ രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു കായിക താരം പോലും ഉള്‍പ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകരുന്നു. സ്റ്റാഫുകള്‍ക്കും അധികൃതര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ ജപ്പാന്‍ സ്വദേശികളാണ്.

രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഒളിമ്പിക് വില്ലേജില്‍ നിന്നും ഉടന്‍ തന്നെ മാറ്റി. ഇതോടെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 241 കോവിഡ് കേസുകളായി. 

വെള്ളിയാഴ്ച മൂന്ന് അത്‌ലറ്റുകളടക്കം 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതില്‍ അമേരിക്കയുടെ പോൾവോൾട്ട് ലോകചാമ്പ്യനായ സാം കെന്‍ഡ്രിക്‌സും ഉള്‍പ്പെടും. 

Content Highlights: 21 new COVID-19 cases reported in olympics, no athletes among them