ടോക്യോ: 2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നെ തിരഞ്ഞെടുത്തു. 

ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) പ്രഖ്യാപനം നടത്തിയത്. 

മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബെയ്ന്‍. 

അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി. 

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രഖ്യാപനം കാണാന്‍ ബ്രിസ്‌ബെയ്‌നിലെ വലിയ സ്‌ക്രീനിനു മുന്നില്‍ ജനക്കൂട്ടം തടിച്ച് കൂടിയിരുന്നു. 

നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിസ്‌ബെയ്ന്‍ കഴിഞ്ഞ മാസമാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരം നേടിയത്. 

ഇന്‍ഡൊനീഷ്യ, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്, ചൈന, ദോഹ, ജര്‍മ്മനിയുടെ റുര്‍ വാലി മേഖല എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ 2032-ലെ ഗെയിംസ് നടത്താന്‍ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Content Highlights: 2032 Olympics awarded to Brisbane