കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ പത്താം തവണയും ഫൈനലില്‍ കേരളത്തിന് തോല്‍വി. ശക്തരായ റെയില്‍വേസാണ് ആതിഥേയരെ തകര്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഒമ്പത് തവണയും ഫൈനലില്‍ റെയില്‍വേസായിരുന്നു കേരളത്തെ പരാജയപ്പെടുത്തിയത്. അഞ്ചു സെറ്റുകള്‍ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് റെയില്‍വേസിന്റെ വിജയം. സ്‌കോര്‍ - (25-21, 26-28, 21-25, 25-18, 15-12)

ആദ്യ സെറ്റില്‍ ആക്രമണ പരമ്പര തീര്‍ത്ത് വ്യക്തമായ ലീഡോടെ മുന്നേറിയ റെയില്‍വേസ് 25-21 എന്ന സ്‌കോറില്‍ സ്വന്തമാക്കി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന കേരള വനിതകള്‍ രണ്ടും മൂന്നും സെറ്റ് കൈപിടിയിലൊതുക്കി. അജ്ഞു ബാലകൃഷ്ണന്‍, അനുശ്രീ, ജിനി എന്നിവരുടെ മികവിലാണ് രണ്ട് സെറ്റുകള്‍ക്ക് കേരളം ലീഡെടുത്തത്. എന്നാല്‍ നാലം സെറ്റ് കേരളത്തിന് അവസരം നല്‍കാതെ 25-18 എന്ന സ്‌കോറില്‍ റെയില്‍വസേ് സ്വന്തമാക്കിയതോടെ മത്സരം ഫലം അഞ്ചാം സെറ്റിലേക്ക് നീണ്ടു. 15-12 എന്ന സ്‌കോറില്‍ അവസാന സെറ്റും റെയില്‍വേസ് സ്വന്തമാക്കിയതോടെ കേരളത്തിന്റെ ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ അവസാനിച്ചു.