ഫുട്ബാൾ മാന്ത്രികൻ മറഡോണയുടെ ആദ്യ കേരള സന്ദർശനം കണ്ണൂർ ശരിക്കും ആഘോഷിച്ചു. പേരുകേട്ട പല ഇന്ത്യൻ താരങ്ങളുടെയും പാദമുദ്ര പതിഞ്ഞ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ ഒരോ മൺതരിയും അക്ഷരാർത്ഥത്തിൽ ആഹ്ലാദനൃത്തം ചവിട്ടിയ ഒരു പകൽ ആയിരുന്നു അത്. 2012 ഒക്ടോബർ 23 ന് സോക്കർ രാജാവ് കണ്ണൂരിൽ പറന്നിറങ്ങിയത് കേരളം ഇന്നും ഓർക്കുന്നു. വെറും അഞ്ചടി അഞ്ച് ഇഞ്ച് മാത്രം ഉയരമുള്ള ഒരു കുറിയ മനുഷ്യൻ പാദമൂന്നിയപ്പോൾ മണ്ണിലെ ഉയരങ്ങളെല്ലാം ചെറുതായത് പോലെ...
ഒരു ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായി വന്നതായിരുന്നു മറഡോണ.പുതിയ ഷോറൂമിന്റെ ഉൽഘാടനവും ഒപ്പം ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണവും ആയിരുന്നു ലക്ഷ്യം. ദുബായിൽ നിന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ. അവിടെ നിന്ന് ഹെലികോപ്റ്ററിൽ കണ്ണൂരിൽ.താമസിക്കുന്ന ഹോട്ടലിൽ അന്ന് വൈകീട്ടായിരുന്നു ഷൂട്ടിങ്ങ്. പിറേറന്ന് (24 ബുധനാഴ്ച്ച) ഏതാണ്ട് ഉച്ചയോടെയാണ് അദ്ധേഹം ആരാധകർക്കു മുന്നിൽ എത്തിയത്.. അവതാരക രഞ്ജിനി ഹരിദാസിനോടൊപ്പം നൃത്തം ചവിട്ടിയ മറഡോണയോടെപ്പം നഗരം ഇളകി മറിയുന്ന സാഗരമായി. ഹൃദയ താളങ്ങൾ ഒന്നായി.
പിന്നിട്ട ഓരോ നിമിഷവും സ്വന്തമാക്കി ആരാധകരെ കീഴടക്കിയ ആ ദിനങ്ങൾ ചിത്രങ്ങളിലൂടെ.. സോക്കർ രാജാവിന്റെ അറുപതാം പന്നാളാഘോഷങ്ങളിൽ മാതൃഭൂമിയും പങ്കുചേരുന്നു.