ജീവിതത്തിലെ പ്രതിസന്ധികളെ ഓരോന്നായി ഓടിത്തോല്‍പ്പിച്ചാണ് ഉസൈന്‍ ബോള്‍ട്ട്് ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായത്. ഓരോരുത്തര്‍ക്കും മാകൃകയാക്കാവുന്ന ഒരു ജീവിതത്തിനുടമ. ഓട്ടമത്സരത്തില്‍ ആദ്യമായി വിജയിച്ചപ്പോള്‍ സമ്മാനമായി ലഭിച്ച ഉച്ചഭക്ഷണം മുതല്‍ ആകാശത്തേക്ക് അമ്പെയ്യുന്ന ആക്ഷന്‍ വരെ എത്തി നില്‍ക്കുന്ന ജീവിതം. ഇങ്ങനെയൊരു ഇതിഹാസതാരത്തിന് ജീവിതത്തില്‍ എന്തിനോടൊക്കെയാകും ഇഷ്ടം. ബോള്‍ട്ടിനെ അടുത്തറിയാന്‍ ഒരവസരം. 

ഓട്ടത്തെക്കുറിച്ചുള്ള ഏറ്റവും വലിയ മതിപ്പ്: അതിലൂടെ എനിക്ക് ലോകം മുഴുവന്‍ കറങ്ങാമല്ലോ എന്നതാണ്. 
ജമൈക്ക: അവിടുത്തെ കാലാവസ്ഥയാണ് സൂപ്പര്‍. തിളക്കമുള്ള ആ വെയില്‍കായാന്‍ നല്ല രസമാണ്. 
ഓട്ടക്കാരനാണെന്ന് തിരിച്ചറിഞ്ഞത്: 15-ാം വയസ്സില്‍ ലോക ജൂനിയര്‍മീറ്റില്‍ വിജയിച്ചപ്പോള്‍
ഓട്ടത്തില്‍നിന്ന് കിട്ടിയ നേട്ടം: ലോകത്തുള്ള മറ്റാരെക്കാളും വേഗമുള്ളയാള്‍ ഞാനാണെന്ന് ധൈര്യമായി പറയാന്‍കഴിയും. അതിലാരും തര്‍ക്കിക്കാന്‍ വരില്ല.
ഏറ്റവും വിലമതിക്കുന്നത്: അച്ഛനമ്മമാരെ
ഒളിമ്പിക് മെഡലുകള്‍: വീട്ടില്‍ പ്രത്യേകം ഒരു ഷെല്‍ഫില്‍ സൂക്ഷിക്കുന്നു.
വിളിപ്പേര്: ഊഗോ 
രാത്രികള്‍: കൂട്ടുകാരുമൊത്ത് ആഘോഷിക്കും, ഡോമിനോസ് കളിക്കും
ഇഷ്ടപ്പെട്ട ടി.വി. പരിപാടി: ദ ബിഗ് ബാങ് തിയറി
ഇഷ്ടപ്പെട്ട ആപ്പ്: സ്‌നാപ്പ്-ചാറ്റ്
റിട്ടയര്‍മെന്റിനുശേഷം: കുറെക്കാലം വെറുതെയിരിക്കും 
ഇഷ്ടപ്പെട്ട റെസ്റ്റോറന്റ്: എന്റെ യു.ബി.ടി.ആര്‍. (ഉസൈന്‍ ബോള്‍ട്ട് ട്രാക്ക് ആന്‍ഡ് റെക്കോഡ്‌സ്) റെസ്റ്റോറന്റ്
ഇഷ്ടപ്പെട്ട പുസ്തകം: മുഹമ്മദ് അലിയുടെ 'ദ സോള്‍ ഓഫ് എ ബട്ടര്‍ഫ്‌ളൈ'
ഇഷ്ടപ്പെട്ട കായികതാരങ്ങള്‍: മുഹമ്മദ് അലിയും മൈക്കല്‍ ജോര്‍ദാനും 
ഒളിമ്പിക്‌സില്‍ കാണാന്‍ ഇഷ്ടം: റിലേ മത്സരങ്ങള്‍
ഇഷ്ടമുള്ള നിറം: കറുപ്പ്. എന്റെ എല്ലാ കാറുകളും കറുപ്പാണ്.
ഇഷ്ട നായിക: ആഞ്ജലീന ജോളി
ഉറക്കം: രാത്രി എട്ടുമണിക്കൂര്‍. വേണ്ട വിശ്രമം ഇതിലൂടെ ലഭിക്കുന്നു
സഹിക്കാന്‍ വയ്യാത്തത്: സവാളയുടെ മണം
ഇഷ്ടമുള്ള ശീലം: ഓട്ടത്തിന് മുമ്പുള്ള പ്രാര്‍ഥന
ഓട്ടക്കാരനായില്ലെങ്കില്‍: ക്രിക്കറ്റ് താരമാകുമായിരുന്നു
പരിശീലനം: ആഴ്ചയില്‍ അഞ്ചുദിവസം 
ഇഷ്ടപ്പെട്ട മിഠായി: സ്‌കിറ്റില്‍സ്
കഴിക്കാന്‍ ഇഷ്ടമല്ലാത്തത്: പാലുത്പന്നങ്ങള്‍
ഇഷ്ടമില്ലാത്ത കാര്യം: ഉറക്കംവരാതെ കിടക്കയില്‍ വീഴുക.