കദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ സെഞ്ചറി നേടിയ ഇന്ത്യയുടെ വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാഴികക്കല്ല് കുറിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽല്‍ക്കര്‍ 2001 ല്‍ സ്ഥാപിച്ച റെക്കോഡുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹൂദൂരം മുന്‍പിലാണ് കോലിയുടെ നേട്ടം. 259 ഇന്നിങ്‌സില്‍ നിന്ന് സച്ചിന്‍ കരസ്ഥമാക്കിയ നേട്ടം 205 ഇന്നിങ്‌സില്‍ നിന്നാണ് കോലി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 10,000 റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കോലി. സച്ചിന് ശേഷം സൗരവ് ഗാംഗുലി (263 ഇന്നിങ്‌സ്), രാഹുല്‍ ദ്രാവിഡ് (287 ഇന്നിങ്‌സ്), മഹേന്ദ്ര സിങ് ധോനി (273 ഇന്നിങ്‌സ്) എന്നിവരാണ് ഈ നാഴികക്കല്ല് പിന്നിട്ടവര്‍.

അന്താരാഷ്ട്ര തലത്തിലെ റെക്കോഡ് പരിശോധിച്ചാല്‍ 10000 ക്ലബിലെ 13-ാമത്തെ താരമാണ് കോലി. റിക്കി പോണ്ടിങ് (266), ജാക് കാലിസ് (272),  ബ്രയാന്‍ ലാറ (278), തിലകരത്‌നെ ദില്‍ഷന്‍ (293), കുമാര്‍ സംഗക്കാര (296), ഇന്‍സമാം ഉള്‍ ഹഖ് (299), സനത് ജയസൂര്യ (328),  മഹേള ജയവര്‍ധനെ (333)  എന്നിവരാണ് 10,000 റണ്‍സ് ക്ലബ്ബിലുള്ള മറ്റു താരങ്ങള്‍.

അതിനിടെ മറ്റൊരു റെക്കോര്‍ഡും കോലിയെ സ്വന്തമാക്കി. വിശാഖപട്ടണം വൈ.എസ്.ആർ സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് കോലി 50 റൺസ് പിന്നിടുന്നത്. ഇതോടെ ഒരേ വേദിയില്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ 50 കടന്നവരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്താണ് കോലിയിപ്പോള്‍. കറാച്ചിയില്‍ നടന്ന ഏഴു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി 50 പിന്നിട്ട പാകിസ്താന്‍ താരം മുഹമ്മദ് യൂസഫാണ് ഒന്നാമത്. ഷാര്‍ജയില്‍ ആറു തവണ തുടര്‍ച്ചയായി 50 കടന്ന പാകിസ്താന്റെ തന്നെ ജാവേദ് മിയാന്‍ദാദാണ് രണ്ടാം സ്ഥാനത്ത്. റിക്കി പോണ്ടിങ് (മെല്‍ബണ്‍), യൂനിസ് ഖാന്‍ (കറാച്ചി), ബ്രണ്ടന്‍ ടെയ്ലര്‍ (ഹരാരെ) എന്നിവരാണ് കോലിക്കൊപ്പം ഈ റെക്കോഡ് പങ്കുവയ്ക്കുന്ന മാറ്റു താരങ്ങള്‍.

Content Highlights: virat kohli becomes fifth Indian to enter 10000 runs club sachin ganguly dravid dhoni cricket