ക്രിക്കറ്റിലെ നേട്ടങ്ങള്‍ ഓരോന്നോരോന്നായി സ്വന്തമാക്കി മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നും സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയാണ്. കോലിയെകുറിച്ച് പറയുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കു പോലും നൂറു നാവാണ്. കോലിയെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ വാക്കുകളിതാ...

വിരാട് കോലി ബാറ്റു ചെയ്യുന്നതു കാണാന്‍ എനിക്കിഷ്ടമാണ്. അയാള്‍ എന്നെത്തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത് - വിവ് റിച്ചാര്‍ഡ്‌സ്, മുന്‍ വിന്‍ഡീസ് താരം

സച്ചിന്‍ എന്നത് ഒരു വികാരമായിരുന്നു, കോലി എന്നത് അനുഭവവും - സച്ചിന്‍ തെണ്ടുല്‍ക്കര്‍

അവിശ്വസനീയമാണ് അയാളുടെ ബാറ്റിങ്, മറ്റൊന്നും പറയേണ്ട കാര്യമില്ല - ബ്രയാന്‍ ലാറ, മുന്‍ വിന്‍ഡീസ് നായകന്‍

ഒരു നല്ല കളിക്കാരനാകാന്‍ നിങ്ങള്‍ക്ക് കഴിവ് മാത്രം ഉണ്ടായാല്‍ മതി. എന്നാല്‍ ഇതിഹാസ താരമാകാന്‍ നിങ്ങള്‍ക്ക് കോലിക്കുള്ളതുപോലെയുള്ള മനോഭാവം ആവശ്യമാണ് - സുനില്‍ ഗവാസ്‌ക്കര്‍

ടീം എങ്ങനെ കളിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങള്‍ ചുമ്മാ കോലിയുടെ മുഖത്തേക്കൊന്ന് നോക്കിയാല്‍ മതി - നാസര്‍ ഹുസൈന്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍

ഒരു ജീനിയസിനോട് തോല്‍ക്കുന്നതില്‍ നിങ്ങള്‍ മോശം വിചാരിക്കേണ്ട കാര്യമില്ല, കോലി അത്തരത്തിലുള്ള ഒരു ജീനിയസാണ് - മൈക്കല്‍ വോണ്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍

കോലിയുടെ നേട്ടങ്ങള്‍ നിങ്ങളെ ഒരിക്കലും അദ്ഭുതപ്പെടുത്തില്ല, എന്നാല്‍ അയാളുടെ തോല്‍വി നിങ്ങളെ അദ്ഭുതപ്പെടുത്തും - സഞ്ജയ് മഞ്ജരേക്കര്‍

ഉറങ്ങുമ്പോള്‍ പോലും അയാള്‍ക്ക് റണ്‍സടിച്ചു കൂട്ടാനാകും, മാത്രമല്ല ബാറ്റെടുക്കാന്‍ മറന്നാലും അയാള്‍ റണ്‍സ് സ്‌കോര്‍ ചെയ്യും - ഹര്‍ഷ ഭോഗ്‌ലെ

Content Highlights: famous quotes About Virat Kohli