തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച താരങ്ങള്‍ക്കുള്ള മാതൃഭൂമിയുടെ സ്വര്‍ണപ്പതക്കത്തിന് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ അനന്തു വിജയനും കുമരംപുത്തൂര്‍ സ്‌കൂളിലെ സി.ബബിതയും അര്‍ഹരായി.

 ഇരട്ടസ്വര്‍ണവും ഇരട്ട മീറ്റ് റെക്കോഡുമിട്ട താരമാണ് ബബിത. സീനിയര്‍ പെണ്‍കുട്ടികളുടെ 3000, 1500 മീറ്ററുകളില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ബബിത 1500 മീറ്ററിലും 3000 മീറ്ററിലും ദേശീയ റെക്കോഡിനേക്കാള്‍ മികച്ച  പ്രകടനമാണ് കാഴ്ചവച്ചത്.

ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി.

വിജയികള്‍ക്ക് കോരുത്തോട് സി.കെ.എം.എച്ച്.എസിലെ മുന്‍ കായികാധ്യാപകന്‍ തോമസ് മാഷ് മെഡലുകള്‍ സമ്മാനിച്ചു.