മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്സിനെ പുതിയ സീസണില്‍ ജെസല്‍ കാര്‍നെയ്റോ നയിക്കും. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ മൂന്നു ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കാര്‍നെയ്റോ.

കഴിഞ്ഞ രണ്ടു സീസണുകളില്‍ ബ്ലാസ്റ്റേഴ്സില്‍ കളിച്ച ഗോവന്‍ പ്രതിരോധനിര താരം 34 മത്സരങ്ങളില്‍ ഇറങ്ങി. 31-കാരനായ താരം ലെഫ്റ്റ്ബാക്കാണ്. 

നവംബര്‍ 19-ന് ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ എ.ടി.കെ മോഹന്‍ ബഗാനുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. സീസണിലെ ഉദ്ഘാടന മത്സരമാണിത്. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ ഇത്തവണ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, കെ. പ്രശാന്ത്, രാഹുല്‍ കെ.പി എന്നിവര്‍ ഇടം പിടിച്ചു. റിസര്‍വ് ടീമില്‍ നിന്ന് സച്ചിന്‍ സുരേഷ്, വി ബിജോയ് എന്നിവര്‍ സീനിയര്‍ ടീമിലെത്തി. 

ടീം

ഗോള്‍കീപ്പര്‍മാര്‍: ആല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, മുഹീത് ഷാബിര്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധ താരങ്ങള്‍: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയിവ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ധെനെചന്ദ്ര മെയ്തെയ്, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കാര്‍നെയ്‌റോ.

മധ്യനിര താരങ്ങള്‍: ജീക്‌സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, ലാല്‍തതംഗ ഹൗള്‍റിങ്, പ്രശാന്ത്. കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ.പി, അഡ്രിയാന്‍ ലൂണ.

മുന്‍നിര താരങ്ങള്‍: ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വ

Content Highlights: Kerala Blasters announces new captain Jessel Carneiro ISL