ഗോവ: ഐഎസ്എല്ലില്‍ ഗോള്‍മഴ പെയ്ത മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഒഡീഷ എഫ്.സി. നാലിനെതിരേ ആറു ഗോളിനാണ് ഒഡീഷയുടെ വിജയം.

ഹെക്റ്റര്‍ റോദാസും അരിദയ് കബ്രേറയും ഒഡീഷക്കായി ഇരട്ട ഗോള്‍ നേടി. ജാവി ഹെര്‍ണാണ്ടസും  ഇസാക് വാന്‍ലാല്‍റുതേലയും ഓരോ ഗോള്‍ വീതം നേടി. ഡാനിയല്‍ ചിമ ചുക്‌വു ഈസ്റ്റ് ബംഗാളിനായി രണ്ടു തവണ വല ചലിപ്പിച്ചു. ഡാരന്‍ സിദോയ്‌ലും ഹോകിപും ലക്ഷ്യം കണ്ടു. 

കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച ഒഡീഷ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്താണ്.

Content Highlights: ISL 2021 Odisha vs East Bengal