ബംബോലിം: ഐ.എസ്എല്ലില്‍ എഫ്‌.സി. ഗോവയെ ഒന്നിനെതിരേ മൂന്നു ഗോളിന് വീഴ്ത്തി സീസണിലെ ആദ്യ വിജയം നേടി ജംഷഡ്പുര്‍ എഫ്‌.സി. നെരിജീസ് വാല്‍സ്‌കിസിന്റെ ഇരട്ട ഗോളാണ് ജംഷഡ്പുരിന് വിജയമൊരുക്കിയത്. ജോര്‍ദാന്‍ മുറേയും വിജയികള്‍ക്കായി ലക്ഷ്യം കണ്ടു. എയ്‌റാം കബ്രേറയാണ് ഗോവയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. 51-ാം മിനിറ്റില്‍ വാല്‍സ്‌കിസിന്റെ ഗോളിലൂടെ ജംഷഡ്പുര്‍ ലീഡെടുത്തു. പത്ത് മിനിറ്റിന് ശേഷം വാല്‍സ്‌കിസ് വീണ്ടും ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ മുറേയിലൂടെ ജംഷ്ഡ്പുര്‍ ലീഡ് മൂന്നാക്കി. നിശ്ചിത സമയത്തിന് നാല് മിനിറ്റ് ശേഷിക്കെ കബ്രേറ ഗോവയുടെ ഗോള്‍ കണ്ടെത്തി.

ആദ്യ മത്സരത്തില്‍ സമനില നേടിയിരുന്ന ജംഷഡ്പുര്‍ നാല് പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്തി. രണ്ടു മത്സരങ്ങളും തോറ്റ ഗോവ അവസാന സ്ഥാനത്താണ്.

Content Highlights: ISL 2021 FC Goa vs Jamshedpur FC