ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ രണ്ടാം വിജയവുമായി ചെന്നൈയിന്‍ എഫ്‌സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളിന് പരാജയപ്പെടുത്തി.

41-ാം മിനിറ്റില്‍ ലാലിയാന്‍സുല ചാങ്‌തെയുടെ ഗോളില്‍ ചെന്നൈയിന്‍ ലീഡെടുത്തു. എന്നാല്‍ 50-ാം മിനിറ്റില്‍ വിശാല്‍ കെയ്തിന്റെ സെല്‍ഫ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ഒപ്പം പിടിച്ചു. പിന്നീട് 74-ാം മിനിറ്റില്‍ ചെന്നൈയിന്‍ വിജയഗോള്‍ നേടി. അനിരുദ്ധ് താപ്പയാണ് ലക്ഷ്യം കണ്ടത്.

വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ചെന്നൈയിന്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം, രണ്ട് തോല്‍വിയും ഒരു സമനിലയും അക്കൗണ്ടിലുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.

Content Highlights: ISL 2021 Chennaiyin FC vs North East United