ബാംബോലിം: ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടന്ന എഫ്.സി ഗോവ - നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഹെര്‍നന്‍ സന്റാനയിലൂടെ മുന്നിലെത്തിയ നോര്‍ത്ത്ഈസ്റ്റിനെതിരേ 39-ാം മിനിറ്റില്‍ ഐറന്‍ കബ്രെറ നേടിയ ഗോളില്‍ ഗോവ സമനില പിടിക്കുകയായിരുന്നു. ഫ്രീ കിക്കില്‍ നിന്നായിരുന്നു ഹെര്‍നന്‍ സന്റാനയുടെ ഗോള്‍. ആല്‍ബര്‍ട്ടോ നൊഗ്വേരയുടെ ക്രോസില്‍ നിന്ന് ഹെഡറിലൂടെയാണ് കബ്രെറ സ്‌കോര്‍ ചെയ്തത്. 

11 മത്സരങ്ങളില്‍ നിന്ന് 13 പോയന്റുമായി ഗോവ എട്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുള്ള നോര്‍ത്ത്ഈസ്റ്റ് പത്താം സ്ഥാനത്തും.

Content Highlights: ISL 2021-22 FC Goa vs NorthEast United FC match drawn