ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി ഗോവയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍. 

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്ത ടീമിന്റെ ജയം. ഗോവ വിട്ട് എടികെയ്‌ക്കൊപ്പം ചേര്‍ന്ന പരിശീലകന്‍ ഫെറാണ്ടോയ്ക്ക് മുന്‍ ടീമിനെതിരേ ജയം നേടാനുമായി. 

23-ാം മിനിറ്റില്‍ ലിസ്റ്റന്‍ കൊളാസോയുടെ വണ്ടര്‍ ഗോളിലാണ് എടികെ മുന്നിലെത്തിയത്. ഉഗ്രനൊരു ലോങ്‌റേഞ്ചറിലൂടെ താരം വലകുലുക്കുകയായിരുന്നു.

പിന്നാലെ 56-ാം മിനിറ്റില്‍ റോയ് കൃഷ്ണ എടികെയുടെ ലീഡുയര്‍ത്തി. 81-ാം മിനിറ്റില്‍ജോര്‍ജ് ഓര്‍ട്ടിസാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്.

ജയത്തോടെ 14 പോയന്റുമായി എടികെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഗോവ എട്ട് പോയന്റുമായി എട്ടാം സ്ഥാനത്താണ്.

Content Highlights: isl 2021-22 ATK Mohun Bagan beat FC Goa