പനാജി: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് എ.ടി.കെ. മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്.സി. മത്സരം നീട്ടിവെച്ചു. ഇന്ന് രാത്രി നടക്കേണ്ട മത്സരമാണിത്. 

ഇരുടീമുകളിലേയും താരങ്ങള്‍ക്ക് കോവിഡ് പിടിപെട്ടതോടെയാണ് മത്സരം നീട്ടിവെയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ബെംഗളൂരു ടീമില്‍ ഈ സീസണില്‍ ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 

മോഹന്‍ബഗാന്‍ താരങ്ങള്‍ക്ക് നേരത്തേ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാരണത്താല്‍ ഒഡിഷക്കെതിരായ ടീമിന്റെ മത്സരവും മാറ്റിവെച്ചിരുന്നു. നിലവില്‍ ഒന്‍പത് മത്സരങ്ങള്‍ മാത്രം കളിച്ച മോഹന്‍ബഗാന്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് 15 പോയന്റാണ് ടീമിനുള്ളത്. 11 മത്സരങ്ങളില്‍ നിന്ന് 13 പോയന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണ്. 

Content Highlights: ATK Mohun Bagan’s match against Bengaluru FC postponed