കോഴിക്കോട്: ഐ.എസ്.എല്‍. ഏഴാം സീസണിലെ ഉദ്ഘാടനമത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോട് തോറ്റതോടെ ചരിത്രത്തില്‍ വിശ്വാസമര്‍പ്പിച്ച് ആശ്വസിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ആദ്യകളിയില്‍ തോറ്റ സീസണുകളിലെല്ലാം ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിച്ചിട്ടുണ്ട് എന്ന കണക്കില്‍ വിശ്വാസമര്‍പ്പിക്കുകയാണവര്‍.

2014, 2016 സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ തോറ്റിരുന്നു. ആ രണ്ട് സീസണിലും ഫൈനലിലെത്തി. ബാക്കി നാലു സീസണുകളിലും ആദ്യ മത്സരത്തില്‍ ജയമോ സമനിലയോ ആയിരുന്നു. നാലുവട്ടവും ബ്ലാസ്റ്റേഴ്‌സിന്റെ കളി ആശാവഹമായിരുന്നില്ല. ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു പരിശീലിപ്പിച്ച മോഹന്‍ ബഗാന്‍ കഴിഞ്ഞ ഐ ലീഗില്‍ ആദ്യകളിയില്‍ തോറ്റശേഷം കിരീടത്തിലെത്തിയതും ആരാധകര്‍ക്ക് ആശ്വാസം പകരുന്നു.

Content Highlights: positive takeaways for Kerala Blasters from the first match loss