മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരത്തിനിടെ മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം അമേയ് റണവഡെയ്ക്ക് ഗുരുതര പരിക്കേറ്റു. മോഹന്‍ ബഗാനുമായുള്ള ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് താരത്തിന് പരിക്കേറ്റത്.

മോഹൻ ബ​ഗാൻ താരം ശുഭാശിഷ് ബോസുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടില്‍ തെറിച്ചുവീണ റണവഡെയ്ക്ക് പെട്ടന്ന് ശ്വാസതടസ്സം നേരിട്ടു. ഉടന്‍തന്നെ മെഡിക്കല്‍ സംഘം താരത്തിനടുത്തേക്ക് പാഞ്ഞെത്തി പ്രഥമ ശുശ്രൂഷകള്‍ നല്‍കി. റണവഡെയുടെ പരിക്ക് വലിയ ഞെട്ടലാണ് താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയത്. 

ശ്വാസം കിട്ടാതെ ഗ്രൗണ്ടില്‍ പിടഞ്ഞ റണവഡെയുടെ കാഴ്ചകണ്ട് ഏവരും കണ്ണീരണിഞ്ഞു. അധികസമയം പാഴാക്കാതെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി താരത്തെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യപകുതിയുടെ അവസാന മിനിട്ടിലാണ് താരത്തിന് പരിക്കേറ്റത്. 

Content Highlights: Mubai City FC defender Amey Ranawade Severely injured during the final match between ATK Mohun Bagan and Mumbai FC