കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിന്റെ ഓള്‍ടൈം ഇലവനെ കണ്ടെത്താന്‍ മാതൃഭൂമി സ്പോര്‍ട്സ് മാസികയും ബ്ലാസ്റ്റേഴ്സ് ആരാധകസംഘമായ 'മഞ്ഞപ്പട'യും ഒരുമിക്കുന്നു. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ ആറ് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരങ്ങളില്‍ നിന്നാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. 4-3-3 ശൈലിയില്‍ ഓരോ പൊസിഷനുകളിലേക്കുമുള്ള ഓരോ താരങ്ങളെ ആരാധകര്‍ക്ക് തിരഞ്ഞെടുക്കാം. 

ഓരോ പൊസിഷനിലും കൂടുതല്‍ വോട്ടുകള്‍ നേടിയ താരങ്ങളാവും അന്തിമ ഇലവനില്‍. ഡിസംബര്‍ ആദ്യവാരം പുറത്തിറങ്ങുന്ന സ്പോര്‍ട്സ് മാസികയില്‍ വായനക്കാരുടെ ഡ്രീം ഇലവന്‍ വായിക്കാം.

ടീമിനെ തിരഞ്ഞെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Mathrubhumi Sports Magazine and the manjappada to find the Kerala Blasters Dream XI