ണ്ടുതവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ സെമിഫൈനലില്‍ കടന്നതാണ് മുംബൈ സിറ്റി എഫ്.സി.യുടെ വലിയ നേട്ടം. ഇത്തവണ കിരീടം നേടാന്‍ ലക്ഷ്യമിട്ടെത്തുന്ന ടീം അതിനുള്ള മുന്നൊരുക്കങ്ങളിലാണ്.

ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയതോടെ ടീം അടിമുടി മാറി. എഫ്.സി. ഗോവയെ മികച്ച ടീമാക്കിമാറ്റിയ സ്പാനിഷ് പരിശീലകന്‍ സെര്‍ജി ലൊബേറയെ പരിശീലകനാക്കി. ലൊബേറയ്ക്ക് താത്പര്യമുള്ള താരങ്ങളെ മാനേജ്മെന്റ് ടീമിലെത്തിച്ചു. മികച്ച കളിക്കാരും തന്ത്രശാലിയായ പരിശീലകനുമെത്തിയതോടെ മുംബൈയുടെ ജാതകം മാറുമെന്ന് ആരാധകരും കരുതുന്നു. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികവുതെളിയിച്ച മധ്യനിരതാരങ്ങളായ അഹമ്മദ് ജാഹു, ഹ്യൂഗോ ബൗമാസ്, പ്രതിരോധനിരതാരം മൗര്‍റ്റാഡ എന്നിവരെ എഫ്.സി. ഗോവയില്‍നിന്നും സ്ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചയെ കേരള ബ്ലാസ്റ്റേഴ്സില്‍നിന്നും എത്തിച്ച ലൊബേറ മികച്ച ഇന്ത്യന്‍ യുവതാരങ്ങളെയും ഒപ്പംകൂട്ടിയിട്ടുണ്ട്.

ഈസ്റ്റ്ബംഗാളില്‍ നിന്ന് മൂന്ന് പേരെയാണ് മുംബൈ സിറ്റി എഫ്.സി ടീമിലെത്തിച്ചിരിക്കുന്നത്. നോറെം ടൊന്‍ഡോംബ സിങ്, പി.സി റൊഹ്ലുപ്യുയ, മെഹ്താബ് സിങ് എന്നിവര്‍. ഇന്ത്യന്‍ ആരോസില്‍ നിന്ന് വിക്രം പ്രതാപ് സിങ്ങും.

ISL 2020-21 CLUB PREVIEW Mumbai City FC

Content Highlights: ISL 2020-21 CLUB PREVIEW Mumbai City FC