അഡ്‌ലെയ്ഡ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ നാളെ മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. ഇൻസ്റ്റ​ഗ്രാം,ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. ഇത് കേരളാ ബ്ലാസ്റ്റേഴ്സ് ഷെയർ  ചെയ്തു.  

നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഈ വരുന്ന ഐ.എസ്.എല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നമ്മുടെ സ്വന്തം ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയ്ക്ക് ആശംസകള്‍ നേരാം-സഞ്ജു പറഞ്ഞു

നാളെ ഐ.എസ്.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ  മത്സരം. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന, ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കാനായി സഞ്ജു സാംസണ്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണുള്ളത്. ഈ മാസം 27-നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന മത്സരം ആരംഭിക്കുക. മത്സരത്തില്‍ സഞ്ജു ടീമിലിടം നേടുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. 

Content Highlights: Indian Cricketer Sanju Samson convey his wishes to Kerala Blasters FC for ISL