കൊച്ചി: 187 സെന്റിമീറ്റര്‍ ഉയരമുള്ള മാസിഡോണിയന്‍ സെന്റര്‍ ബാക്ക് വ്‌ളാറ്റ്‌കോ ഡ്രോബറോവ് കേരള ബ്ലാസ്റ്റേഴ്‌സില്‍. താരം ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടു. പരിക്കേറ്റ ജെയ്‌റോ റോഡ്രിഗസിന് പകരക്കാരനായാണ് ഡ്രോബറോവ് ടീമിലെത്തിയത്. 

ഇരുപത്തിയേഴുകാരനായ ഡ്രോബറോവ് ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത് മാസിഡോണയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായ എഫ്.കെ വര്‍ദറിലൂടെയാണ്. പിന്നീട് എഫ്‌കെ സ്‌കോപ്‌ജെ, നാപ്രെഡോക് കിസെവോ, ടെടെക്‌സ് ടെറ്റെവോ, മുര്‍സിലാഗോസ് എഫ്‌സി, എഫ്‌സി യുറാര്‍ട്ടു യെരേവന്‍, അരിസ് ലിമാസ്സോള്‍, ഓഹോദ് അല്‍ മദീന എന്നീ ക്ലബ്ബുകള്‍ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. 

'കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.  ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ ആരാധകര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിട്ട ശേഷം താരം പ്രതികരിച്ചു. 

ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നിലധികം പ്രതിരോധ താരങ്ങള്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ടീമിന് സന്ദേശ് ജിംഗാനെ നഷ്ടമായിരുന്നു. ഗിയാനി സുവര്‍ലൂണിനും ജെയ്റോ റോഡ്രിഗസിനും മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസിനും പരിക്കേറ്റതും ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ തളര്‍ത്തിയിരുന്നു.

Content Highlights: Vlatko Drobarov joins Kerala Blasters to replace injured Jairo Rodriguez ISL 2019