കൊച്ചി: ആദ്യം ആര്‍ത്തലച്ചു പെയ്ത മഴയെ തോല്‍പിച്ചു. പിന്നെ ആര്‍ത്തിരമ്പി വന്ന എ.ടികെ.യെയും. ഐ.എസ്.എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ വിജയത്തുടക്കം.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയാണ് മിന്നുന്ന രണ്ട് ഗോളുകളിലൂടെ ടീമിനെ വിജയതീരത്തെത്തിച്ചത്. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്നും രണ്ടാമത്തേത് തകര്‍പ്പനൊരു ഹാഫ് വോളിയില്‍ നിന്നും.
ആറാം മിനിറ്റില്‍ തന്നെ അവര്‍ എ.ടി.കെ. കൊല്‍ക്കത്തയ്‌ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച ഹെഡ്ഡറാണ് മക്ഹ്യൂ ഒന്നാന്തരമൊരു വെടിയുണ്ടയിലൂടെ ഗോളി ബിലാലിനെ തോല്‍പിച്ച് വലയിലാക്കിയത്.

ലീഡ് നേടിയതോടെ കൊല്‍ക്കത്തെയ്ക്കായി കളിയില്‍ ആധിപത്യം. എന്നാല്‍, ഇടയ്ക്ക് റഫറി ഒരു പെനാല്‍റ്റി അനുവദിക്കാതിരുന്നത് അവര്‍ക്ക് നിരാശയായി. എന്നാല്‍, ഒരു മിനിറ്റിനുള്ളില്‍ തന്നെ മറ്റൊരു പെനാല്‍റ്റി വീണുകിട്ടിയ ബ്ലാസ്റ്റേഴ്‌സ് ഒപ്പം പിടിച്ചു. ഒരു കോര്‍ണര്‍ കിക്കിനിടെ ജെയ്?റോ റോഡ്രിഗസിന്റെ ജെഴ്‌സി പിടിച്ചുവലിച്ചതിന് കിട്ടിയ ശിക്ഷയായിരുന്നു. കിക്കെടുത്ത സ്‌ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒബ്ബെച്ചെയ്ക്ക് പിഴച്ചില്ല.

ഫോട്ടോ: ബി.മുരളീകൃഷ്ണന്‍
നാല്‍പത്തിയഞ്ചാം മിനിറ്റിയിലായിരുന്നു ഒഗബെച്ചെയുടെ വെടിയുണ്ട ഗോള്‍. വലതു പാര്‍ശ്വത്തില്‍ നിന്ന് പ്രശാന്താണ് ബോക്‌സിന്റെ മധ്യഭാഗത്തേയ്ക്ക് ഒരു താഴുന്നുപറന്ന ക്രോസ് കൊടുത്തത്. പ്രണോയ് ഹാല്‍ദാര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പന്തു ചെന്നെത്തിയത് ഒഗബെച്ചെയുടെ കാലില്‍. ഒരു തീപാറുന്ന ഹാഫ് വോളി പായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഒഗബെച്ചെയ്ക്ക്. ബ്ലാസ്റ്റേഴ്‌സ് മുന്നില്‍.
ചൊവ്വാഴ്ച ബെംഗളൂരു എഫ്.സി ഒഡിഷ എഫ്.സിയെ നേരിടും. ബെംഗളൂരുവിലാണ് മത്സരം.
തത്സമയ വിവരണങ്ങൾ താഴെ വായിക്കാം