റ്റ സീസണ്‍കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വേട്ടക്കാരനായി നൈജീരിയന്‍ താരം ബര്‍ത്തലോമ്യു ഒഗ്ബെച്ചെ. ബെംഗളൂരു എഫ്.സി.ക്കെതിരേ ഇരട്ടഗോള്‍ നേടിയതോടെയാണ് മലയാളി താരം സി.കെ. വിനീതിനെ പിന്തള്ളി ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ പദവിയിലെത്തിയത്.

ഒഗ്ബെച്ചയ്ക്ക് 15 കളിയില്‍നിന്ന് 13 ഗോളാണ് നേടിയത്. 12 ഗോളോടെയാണ് വിനീത് മുന്നിലുണ്ടായിരുന്നത്. മൂന്ന് സീസണ്‍ കളിച്ച വിനീത് 43 മത്സരങ്ങളില്‍ ടീമിനായി ബൂട്ടുകെട്ടി. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ ഒഗ്ബെച്ച ടീമിന്റെ നായകനാണ്.

സീസണിലെ ഗോള്‍വേട്ടയില്‍ എ.ടി.കെ. താരം റോയ് കൃഷ്ണയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തെത്താനുമായി. ഒരു ഹാട്രിക്കും താരത്തിനുണ്ട്.

Content Highlights: ISL 2020 Kerala Blasters Bartholomew Ogbeche