പ്പിലേക്ക് ആരവങ്ങള്‍ നിറയ്‌ക്കേണ്ട ഫത്തോര്‍ഡ സ്റ്റേഡിയം കളിരാവില്‍ മയങ്ങിക്കിടന്നു. 22 കളിക്കാരുടെയും ഇടയ്ക്കിടെ കൂവുന്ന റഫറിയുടെയും ശബ്ദങ്ങള്‍ അതിനൊരു ഭംഗവുണ്ടാക്കിയില്ല. മെക്‌സിക്കന്‍ തിരമാലകളായും വാദ്യഘോഷങ്ങളായും ആവേശം പരന്നൊഴുകേണ്ട ഇരിപ്പിടങ്ങള്‍ മുമ്പെപ്പഴോ പൂശിയ ചായത്തില്‍ മുങ്ങിക്കിടന്നു. ചരിത്രത്തിലാദ്യമായി ഒരു ഫുട്ബോള്‍ മത്സരം ഇന്ത്യയില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍, ആവേശം നിറഞ്ഞൊഴുകേണ്ട കലാശക്കളി ശാന്തമായി ഒഴുകുന്ന പുഴപോലെയായി.

സമയം 5.30

ഫത്തോര്‍ഡ ജെ.എം.എസ്. സ്റ്റോര്‍

സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തുള്ള ജെ.എം.എസ്. സ്റ്റോറില്‍ പതിവുതിരക്കുകളില്ല. ചായകുടിക്കാനെത്തിയ പോലീസുകാര്‍ മാത്രം. അവര്‍ക്ക് മത്സരത്തിന്റെ ടെന്‍ഷനില്ല. പുറത്തേക്കിട്ട കാരംസ് ബോര്‍ഡില്‍ ശ്രദ്ധയൂന്നിയ നാലഞ്ചു ചെറുപ്പക്കാര്‍. ആളില്ലാക്കളിയുടെ ആശ്വാസത്തിലാണ് പോലീസുകാര്‍.

Corona
സ്‌റ്റേഡിയത്തിന് പുറത്ത് പോലീസുകാര്‍

സമയം 5.45

നാലാം ഗേറ്റ്

നാലാം ഗേറ്റിന്റെ റോഡിനപ്പുറം കൊല്‍ക്കത്ത ജേഴ്സിയണിഞ്ഞ് ഉത്തംസിങ് സ്റ്റേഡിയത്തെ നോക്കി നിസ്സംഗതയോടെ നില്‍ക്കുന്നു. പ്രവേശനമുണ്ടെങ്കില്‍ എ.ടി.കെ.യുടെ ജയത്തിനായി ആര്‍ത്തുവിളിക്കേണ്ടവരാണ് ഉത്തംസിങ്ങും സുഹൃത്തുക്കളും. ഗോവയില്‍ ജോലിനോക്കുന്ന സിങ് ടെലിവിഷന്‍ തന്നെ ആശ്രയമെന്ന് പറഞ്ഞ് റൂമിലേക്ക് മടങ്ങി. ടിക്കറ്റ് കൗണ്ടറുകളെല്ലാം അടഞ്ഞുകിടക്കുന്നു.

ATK Fan
എടികെ ആരാധകന്‍ ഉത്തം സിങ്ങ് സ്‌റ്റേഡിയത്തിന് പുറത്ത്‌

സമയം 6.00

സ്റ്റേഡിയം പരിസരം

ടീമുകളുടെ ജേഴ്സിയണിഞ്ഞ ആരാധകര്‍ കൂട്ടംകൂട്ടമായി വരേണ്ടയിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇരുടീമുകളുടെയും ഒറ്റ ആരാധകന്‍പോലും സ്റ്റേഡിയത്തിന്റെ പരിസരത്തെങ്ങുമില്ല.

സുരക്ഷാപരിശോധന കഴിഞ്ഞ് അകത്തുകടന്നപ്പോള്‍ എല്ലാഭാഗത്തും മുഖാവരണം ധരിച്ചവര്‍. മീഡിയ മുറിയില്‍ ഹസ്തദാനത്തിന് ആരും മുതിരുന്നില്ല. എല്ലാവരും കൈകൂപ്പല്‍ മാത്രം.

സമയം 7.10

സ്റ്റേഡിയം

ആരവങ്ങളില്ലാതെ കിക്കോഫ്

ഫൈനലിലെ ആദ്യ കൈയടി മുഴങ്ങിയത് കളിക്ക് 10 മിനിറ്റ് മുമ്പ് മാത്രം. എ.ടി.കെ. ടീം സ്റ്റേഡിയത്തിലേക്ക് കയറിയപ്പോള്‍ ടീം ഉടമകളും ഒഫീഷ്യല്‍സും ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തി. പിന്നെ മത്സരത്തിനുമുമ്പ് ദേശീയ ഗാനം. ആരവങ്ങളില്ലാതെ കിക്കോഫ്.

ISL Final
കൈ കൊടുക്കാതെ ഇരുടീമിലേയും താരങ്ങള്‍  ഫോട്ടോ: ഐഎസ്എല്‍

സമയം 7.40

വി.ഐ.പി. ആഘോഷം

ഗോള്‍ നേടി യാവി ഹെര്‍ണാണ്ടസ് ഓടിയെത്തിയത് ഡഗ്ഔട്ടിലേക്ക്. അവിടെ പരിശീലകസംഘത്തിനൊപ്പം ആഘോഷം.

ടീമിന് ഇത്തവണ ആവേശം കിട്ടിയത് വി.ഐ.പി. ബോക്‌സില്‍നിന്ന്. ഇരുടീമുകളുടെയും ഉടമസ്ഥരും ടീമിലില്ലാത്ത കളിക്കാരും പരിശീലസംഘത്തിലുള്ളവരും ടീമിന് ആവേശം പകരാന്‍ മത്സരിച്ചു. ബോളിവുഡ് താരവും ടീം ഉടമയുമായ അഭിഷേക് ബച്ചന്റെ നേതൃത്വത്തിലായിരുന്നു ചെന്നൈയിന്റെ ആവേശപ്രകടനം.

Antonio Habas
കോച്ച് അന്റോണിയോ ഹെബാസ് ലോപ്പസിനെ എടുത്തുയർത്തുന്ന എ.ടി.കെ. താരങ്ങൾ

അന്ന് 18,263

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ ഫൈനലിന് മുമ്പുള്ള അവസാനമത്സരം ഈ സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ കാണാനെത്തിയത് 18,263 പേര്‍. സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ എഫ്.സി. ഗോവയും ചെന്നൈയിനും ഏറ്റുമുട്ടിയപ്പോഴായിരുന്നു അത്. ലീഗ് ഘട്ടത്തില്‍ ചെന്നൈയിന്‍ കളിക്കാനെത്തിയപ്പോള്‍ 13,017 കാണികളുണ്ടായിരുന്നു. ഗോവയില്‍ എ.ടി.കെ. ലീഗ് ഘട്ടത്തില്‍ കളിക്കാനെത്തിയപ്പോള്‍ 12,817 പേര്‍ കാണാനെത്തി.

Content Highlights: ISL 2020 Final ATK vs Chennaiyin FC Empty Stadium Corona Virus