ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ ബെംഗളൂരു എഫ്.സി.ക്ക് ജയം. ജംഷേദ്പുര്‍ എഫ്.സി.യെ കീഴടക്കി (2-0). എറിക് പാര്‍ത്തലു (എട്ട്), നായകന്‍ സുനില്‍ ഛേത്രി (63) എന്നിവര്‍ ഗോള്‍ നേടി.

ജയത്തോടെ ബെംഗളൂരു ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 12 കളിയില്‍നിന്ന് 22 പോയന്റാണ് ടീമിനുള്ളത്. 24 പോയന്റുള്ള എഫ്.സി. ഗോവയാണ് ഒന്നാമത്. 11 കളിയില്‍നിന്ന് 13 പോയന്റുള്ള ജംഷേദ്പുര്‍ ആറാം സ്ഥാനത്താണ്. ടീമിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

Content Highlights: ISL 2020 Bengaluru FC vs Jamshedpur