ഗുവാഹത്തി: നാടകീയതകള്‍ക്കൊടുവില്‍ ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ഇഞ്ചുറി ടൈമില്‍ മധ്യനിര താരം സെമിന്‍ലെന്‍ ഡംഗല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ പത്ത് പേരായി ചുരുങ്ങി. പക്ഷേ അവസാന മിനിറ്റും പ്രതീക്ഷ കൈവിടാതിരുന്ന ഗോവയ്ക്കായി മന്‍വീര്‍ സിങ്ങ് സമനില ഗോള്‍ കണ്ടെത്തി. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ താരങ്ങളും ഗോള്‍കീപ്പറും എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കും മുമ്പെ മന്‍വീറിന്റെ ഹെഡ്ഡര്‍ വല തുളച്ചു. ഗോവ 2-2 നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 

കളി തുടങ്ങി 31-ാം മിനിറ്റില്‍ പുതുമുഖ താരം ഹ്യൂഗോ ബൗമൗസിന്റെ ഗോളിലൂടെ ഗോവയാണ് ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചുവന്നു.  54-ാം മിനിറ്റില്‍ രാകേഷ് പ്രധാന്റെ അസിസ്റ്റില്‍ സൂപ്പര്‍ താരം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. 

ഗുവാഹത്തി: ഐ.എസ്.എല്ലില്‍ രണ്ടാം പകുതിയില്‍ ഗോവയെ ഒപ്പം പിടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 54-ാം മിനിറ്റില്‍ രാകേഷ് പ്രധാന്റെ അസിസ്റ്റില്‍ സൂപ്പര്‍ താരം അസമോവ ഗ്യാന്‍ ആണ് സ്‌കോര്‍ ചെയ്തത്. 74-ാം മിനിറ്റില്‍ ഗോവയെ വീണ്ടും നോര്‍ത്ത് ഈസ്റ്റ് ഞെട്ടിച്ചു. മാര്‍ട്ടിന്‍ കാവെസിന്റെ അസിസ്റ്റില്‍ റെദീം ട്ളാങ് ലക്ഷ്യം കണ്ടു, നോര്‍ത്ത് ഈസ്റ്റ് 2-1ന് മുന്നില്‍.

എന്നാല്‍ ഇഞ്ചുറി ടൈമില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. മാര്‍ട്ടിന്‍ കാവെസിനെ ഡംഗല്‍ ഫൗള്‍ ചെയ്തതോടെ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ വരെ ഗ്രൗണ്ടിലെത്തി. മത്സരം കൈയാങ്കളിയിലേക്ക് നീങ്ങി. ഒടുവില്‍ ഡംഗല്‍ ചുവപ്പ് കാര്‍ഡോടെ പുറത്തായി. ഇതോടെ ഗോവ പത്ത് പേരായി ചുരുങ്ങി. പക്ഷേ അവസാന നിമിഷം മന്‍വീര്‍ സിങ്ങിന്റെ ഹെഡ്ഡര്‍ മത്സരം ഗോവയ്ക്ക് അനുകൂലമാക്കി മാറ്റി. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. 

തത്സമയ വിവരണങ്ങള്‍ വായിക്കാം (അപ്ഡേറ്റുകള്‍ കാണുന്നില്ലെങ്കില്‍ പേജ് റിഫ്രഷ് ചെയ്യുക)

 

 

Content Highlights: ISL 2019 NorthEast United vs FC Goa