ഗച്ചിബൗളി: ഐ.എസ്.എല്ലില്‍ പരാജയമറിയാതെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എട്ടു പോയിന്റുമായി ഒന്നാമത്. ഹൈദരാബാദ് എഫ്.സിയെ പെനാല്‍റ്റി ഗോളില്‍ തോല്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റം. നിശ്ചിത സമയത്തിന് നാല് മിനിറ്റ് ശേഷിക്കെ ആയിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍ ഗോള്‍. 

84-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചത്. ബോക്‌സില്‍ വന്ന പന്ത് ഹെഡ് ചെയ്ത് പുറത്തുകളയാനുള്ള ശങ്കര്‍ സാംപിന്‍രാജിന്റെ ശ്രമം ഹാന്‍ഡ് ബോളില്‍ അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്ത മാക്‌സിമിലിയാനോക്ക് പിഴച്ചില്ല. നോര്‍ത്ത ഈസ്റ്റ് ഒരു ഗോളിന് മുന്നില്‍.

മത്സരത്തിലെ അവസാന മിനിറ്റുകള്‍ ഏറെ നാടകീയത നിറഞ്ഞതായിരുന്നു. കളി പരുക്കനായതോടെ അവസാന 14 മിനിറ്റിനിടയില്‍ റഫറി ഏഴു തവണയാണ് മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.

വിജയത്തോടെ നോര്‍ത്ത് ഈസ്റ്റിന് എട്ടു പോയിന്റായി. രണ്ട് വീതം വിജയവും സമനിലയുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം നാല് മത്സരം കളിച്ച ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയാണിത്.

തത്സമയ വിവരണങ്ങള്‍ താഴെ വായിക്കാം (അപ്‌ഡേറ്റുകള്‍ കാണുന്നില്ലെങ്കില്‍ പേജ് റിഫ്രഷ് ചെയ്യുക)

 

Content Highlights: ISL 2019 Hyderabad FC vs NorthEast United, soccer, ISL Live