ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സി.യും ഒഡിഷ എഫ്.സി.യും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടുകയായിരുന്നു. രണ്ടുതവണ മുന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയിന്‍ സമനില വഴങ്ങിയത്. 

ചെന്നൈയിനായി നെരിജസ് വല്‍സ്‌കിസ് (51, 71) ഇരട്ടഗോള്‍ നേടി. സിസ്‌കോ ഹെര്‍ണാണ്ടസ് (54), അരിഡൊ സന്റാന (82) എന്നിവരുടെ വകയായിരുന്നു ഒഡിഷയുടെ ഗോളുകള്‍. 

ആറ് മത്സരങ്ങളില്‍ ആറ് പോയന്റുള്ള ഒഡിഷ ലീഗില്‍ ആറാം സ്ഥാനത്താണ്. അഞ്ച് പോയന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും.

Content Highlights: ISL 2019 Chennaiyin FC vs Odisha FC