ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് വെള്ളിയാഴ്ച നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ സമനില. ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും സ്‌കോര്‍ ചെയ്യാനായില്ല.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യോട് 6-3ന് തകര്‍ന്നുപോയതിന്റെ ക്ഷീണത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റിന്റെ മൈതാനത്ത് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

ഫോമിലല്ലാത്ത ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷിന് പകരം ബിലാല്‍ ഖാനാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിനായി വല കാത്തത്. ഡിസംബറില്‍ കൊച്ചിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം.

16 കളികളില്‍ 15 പോയന്റുമായി എട്ടാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. 14 കളികളില്‍ നിന്ന് 12 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് തൊട്ടുപിന്നിലും.

Content Highlights: ISL 2019-20 kerala blasters play out goalless draw against NorthEast