ഹൈദരാബാദ്: ഐ.എസ്.എല്‍ സീസണിലെ രണ്ടാം ജയം നേടാമെന്ന ഹൈദരാബാദ് എഫ്.സിയുടെ മോഹങ്ങള്‍ക്ക് ഇന്‍ജുറി ടൈമിലെ ഗോളിലൂടെ തടയിട്ട് ജംഷേദ്പുര്‍ എഫ്.സി.

39-ാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡില്ലോയിലൂടെ ലീഡെടുത്ത ഹൈദരാബാദിനെതിരേ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സുമീത് പസ്സി നേടിയ ഗോളിലൂടെ ജംഷേദ്പുര്‍ സമനില പിടിച്ചു (1-1).

2019 നവംബര്‍ രണ്ടിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ 2-1ന് തോല്‍പ്പിച്ച ശേഷം പിന്നീട് ഇതുവരെ ഹൈദരാബാദിന് സീസണില്‍ ഒരു ജയംപോലും നേടാനായിട്ടില്ല. ജയമില്ലാതെ രണ്ടു മാസങ്ങളാണ് ഹൈദരാബാദ് പിന്നിട്ടത്.

സമനിലയോടെ 17 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി ജംഷേദ്പുര്‍ എഫ്.സി ഏഴാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് വെറും ഏഴ് പോയന്റുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തു തന്നെ.

Content Highlights: ISL 2019-20 Hyderabad FC and Jamshedpur FC share points