ജംഷേദ്പുര്‍: പ്ലേ ഓഫ് ഉറപ്പിച്ചത് ആഘോഷിച്ച എഫ്.സി ഗോവ ജംഷേദ്പുര്‍ എഫ്.സിയെ ഗോള്‍മഴയില്‍ മുക്കി.

ജംഷേദ്പുരിന്റെ മൈതാനത്ത് നടന്ന ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ജയത്തോടെ 18 കളികളില്‍ നിന്ന് 39 പോയന്റോടെ ഗോവ ഒന്നാം സ്ഥാനത്ത് തുടരും. കഴിഞ്ഞ അഞ്ചു മത്സരങ്ങളും ജയിച്ചാണ് ഗോവ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുന്നത്. 

ഹ്യൂഗോ ബോമസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഫെറാന്‍ കോറോമിനാസ്, ജാക്കിചന്ദ് സിങ്, മുര്‍ത്താത ഫാള്‍ എന്നിവര്‍ ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. തോല്‍വിയോടെ ജംഷേദ്പുര്‍, ബ്ലാസ്‌റ്റേഴ്‌സിനു പിന്നില്‍ എട്ടാമതായി.

11-ാം മിനിറ്റില്‍ തന്നെ ഫെറാന്‍ കോറോയിലൂടെ ഗോവ ലീഡെടുത്തു. പിന്നീട് രണ്ടാം പകുതിയിലാണ് ഗോവ നിറഞ്ഞാടിയത്. 70-ാം മിനിറ്റില്‍ ബോമസ് തന്റെ ആദ്യ ഗോള്‍ നേടി. 84-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങും സ്‌കോര്‍ ചെയ്തു. 87-ാം മിനിറ്റില്‍ ഫാള്‍, ഗോവയുടെ ലീഡുയര്‍ത്തി. 90-ാം മിനിറ്റില്‍ രണ്ടാം ഗോളോടെ ബോമസ് ഗോവയുടെ ഗോള്‍പട്ടിക തികച്ചു.

Content Highlights: isl 2019-20 Goa thumps Jamshedpur