ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍ കലാശപ്പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം.

ഗോവയിലെ ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തിലെ എ.ടി.കെ - ചെന്നൈയിന്‍ എഫ്.സി മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുക.

കാണികളുടെയും താരങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഐ.എസ്.എല്‍ അധികൃതര്‍ വ്യക്തമാക്കി.

Content Highlights: ISL 2019-20 final to be held behind closed doors